Thursday, January 21, 2016

വിളക്കിത്തല നായര്‍



അല്ലാ..എന്താ ഈ വിളക്കിത്തല

ഓ ഇനിയിപ്പം അതിന്റെ പുറകിലെ ചരിത്രമൊന്നും തപ്പാന്‍ വയî..സംഭവം ഇതെനിക്കനുഭവിച്ചു തന്ന ജാതിയാണു.

അനുവദിച്ചു തന്നതോ ..അതാരാണു..

ഹി ഹി ആരു തരാന്‍..കാര്യം ഞാനിതറിഞ്ഞത് ആറിലോ ഏഴിലോ ആണു.അന്നു എന്തൊ ഒരു ആശ്വാസമായിരുന്നു.എന്താടാ അത്ര മോശമല്ലാത്ത വാക്കല്ലെ..ഈ മീന്‍തല പോലെയൊക്കെ തോന്നുമെങ്കിലും .പെട്ടെന്നൊരന്തസ്സ് വന്നപോലെ.


അതെന്തേ.

ഹും .അമ്പട്ടന്‍ എന്നതിനേക്കാളൂം ഭേദമല്ലെ ഈ വിളക്കിത്തല.വേറോരു സംഗതിയുണ്ട്.ഈ ചിന്തകളുടെയൊക്കെ ഒരു പോക്കെ.വിളക്കിത്തല എന്ന വാക്കിന്റെ അര്‍ഥം എനിക്ക് മനസ്സിലാകാത്ത പൊലെ മറ്റുള്ളവര്‍ക്കും മനസ്സിലാകില്ല എന്നായിരുന്നു ചിന്ത..ആ വിശ്വസത്തില്‍ കുറച്ച് പേരോടൊക്കെ പറഞ്ഞു.പക്ഷെ അറിയാവുന്ന ചിലരുണ്ട്..അവരു പക്ഷെ ഞാന്‍ കരുതിയതിനു അപ്പുറമൊന്നും കടന്നു പെരുമാറിയില്ല.ഇടയ്ക്കിടയ്ക്ക് ഞാന്‍ മറന്നാലും ആവര്‍ എന്നെ ഓര്‍മിപ്പിക്കും.നീയൊന്നും പറയണ്ട. നിനക്കതിനു വോയ്സില്ലാ എന്ന മട്ടില്‍ .....

മനസ്സിലാകാത്തവരോടൊക്കെ ഞാന്‍ എന്റെ വിശദീകരണക്കുറിപ്പിറക്കി. അതീ നായരില്‍ കുറഞ്ഞൊരു സാധനമാണെന്നും കണ്ടാല്‍ നായരെപ്പോലെയൊക്കെയിരിക്കുമെന്നും പറഞ്ഞു തട്ടിമുട്ടി നിന്നു..
വിശ്വവിഖ്യാതവികാരമായ പ്രണയത്തിന്റെ ലഹരി പകര്‍ന്നു എന്റെ ഓരം ചേര്‍ന്നു നിന്നവള്‍ , പ്രണയം പറയാതെ പറഞ്ഞു കളിച്ചിട്ടൂം പൊരാതെ ഒരു ദിവസം അതങ്ങു വിസ്തരിച്ചു പറഞ്ഞു.പറഞ്ഞു കഴിഞ്ഞപ്പൊള്‍ പിന്നെ അടുത്തതെന്തെന്നായി.

വിവാഹമെന്നൊരാത്യന്തിക ലക്ഷ്യത്തിലേക്കെത്തുവാന്‍
ആവില്ല യെന്നു മൊഴിഞ്ഞുടനെ
യവള്‍ പിന്നെയൊരു വീണ്ടു വിചാരത്തില്‍
വേറൊന്നും കരുതരുതേയൊന്നൊരാമുഖത്തില്‍
മൊഴിഞ്ഞു .."എന്താ ചേട്ടന്റെ ജാതി...".

അന്നെനിക്കു ഇതിലും കൂടുതല്‍ ചിരി വന്നു. ഇന്നും പക്ഷെ ചിരി കൂട്ടാം അവളെ കുറച്ചു കൊണ്ട്....

അന്നും എതാണ്ടിങ്ങനെയൊക്കെ തന്നെ മറുപടി കൊടുത്തു. പാവത്തിനോട് “ജാതിയൊക്കെ നോക്കി വെണ്ടേ ഇഷ്ടപ്പെടാന്‍ എന്നു ചോദിക്കുമ്പോള്‍ ” ..എന്റെ മനസ്സില്‍പിന്നെപ്പൊഴോ അവള്‍ എനിക്കു ചാര്‍ത്തി തന്ന ‘വേദനിപ്പിച്ചു സന്തോഷിക്കുന്ന ആ ജീവിയുടെ’ സ്വഭാവമായിരുന്നിരിക്കണം..പക്ഷെ എന്റെ വേദന ..അതുണ്ടായില്ല..കാരണം അന്നു ഞാന്‍ പുഞ്ചിരിച്ചിരുന്നു..

അതെ ..സെന്റിമെന്റ്സ് വിട്..തനിക്കെങ്ങനെ അറിയാം ..ഈ കണ്ടാല്‍ നായരെപ്പോലെന്നൊക്കെ....

പിന്നല്ലാതെ. ചിലേടത്തൊക്കെ അങ്ങനെ തന്നെ..നായരു വാലും വെച്ചാ നടത്തം.കാര്യം നല്ല ജീവിതസാഹചര്യവും വിദ്യാഭ്യാസവുമൊക്കെ കാണും.ജാതി വെളിപ്പെടുന്ന തരത്തില്‍ ബന്ധുക്കളെയൊന്നും അങ്ങനെ അടുപ്പിക്കില്ല.ഞാന്‍ മനസ്സിലാക്കിയതില്‍ വെച്ചു ഈ ചിട്ടകളിലൊന്നും..അതീ കല്യാണത്തിനും മരണത്തിനുമൊക്കയല്ലെ ഈ വിത്യാസങ്ങള്‍ ഒക്കെ വരുന്നത്.വലിയ മാറ്റങ്ങള്‍ ഒന്നുമില്ല...കുടുംബത്തില്‍ തന്നെയുണ്ട് ഈ വാലും വെച്ചു അങ്ങനെ നടക്കുന്നവര്‍ .

അല്ല ഈ നായര്‍ എന്നതു വാലാണെങ്കില്‍ ഈ വിളക്കിത്തലയെ തനിക്കു അങ്ങു ഉടലാക്കിക്കൂടേ.

ഹാ അതു വെണേല്‍ നൊക്കാം ...പക്ഷെ ഈ ഇനത്തില്‍ വേറേയും ഉണ്ട്..വെളുത്തെടത്തു നായര്‍ തുടങ്ങി..അങ്ങനെയാകുമ്പോള്‍ അവര്‍ക്കും ഉടലുള്ള നായര്‍ എന്നു പറയാമല്ലോ.ഒറിജിനല്‍ നായര്‍ ഉടലില്ലാത്ത നായര്‍ .അല്ലെങ്കില്‍ വെറും നായര്‍ .

 എന്താടൊ ഒരു പരിഹാസരസം.

അതുണ്ടാകും..അതുണ്ടാകണമല്ലൊ...അല്ലേല്‍ മനുഷ്യന്‍ എന്നൊരു ജാമ്യമെടുക്കാം ...അതു വേറെ രസം..നീ ആലോചിച്ചിട്ടുണ്ടൊ ...പലയിടത്തും വര്‍ത്തമാനങ്ങളിലെ അവസാന വരി ‘മനുഷ്യരല്ലേ’ എന്നതാകുന്നത്..ദൈവമൊന്നുമല്ലല്ലോ ശരി മാത്രം ചെയ്യാന്‍ , അതെന്താടാ അങ്ങനെ .ശരി മാത്രം ചെയ്യാന്‍ കുറെ ദൈവങ്ങളും തെറ്റുകള്‍ ചെയ്യാന്‍ കുറെ മനുഷ്യരും.എന്തായാലും കൊള്ളാം ഓരൊ നിര്‍വചനങ്ങള്‍ കൊടുക്കാന്‍ കഴിയുന്നതുകൊണ്ട് നമ്മളൊക്കെ ഇങ്ങനെ ജീവിച്ചു പോകുന്നു...
ആരുടെയൊക്കെയൊ കഴിവുകേടുകള്‍ കൊണ്ട് ആരൊക്കെയൊ പടച്ചവനാകുന്നു..

ഹും...      എന്നെക്കൊണ്ട് തത്വചിന്ത എന്നൊക്കെ പറയിക്കാനല്ലേ..കളിയാക്കിയാനെങ്കിലും അവന്റെയൊരു തത്വശാസ്ത്രം എന്നു പറഞ്ഞാല്‍ അതും ഒരു അംഗീകാരമായി ചൂടും നീ...

 ആലു മുളച്ചാല്‍ അതും തണല്‍ ലൈന്‍...അല്ലെ...

അതു ശരിയാണു..ഇന്നെല്ലാം പരസ്യമല്ലെ...പലപ്പോഴും ഇങ്ങനെ യൊരു മാര്‍ഗം ഞാനും കൊണ്ടു നടക്കാറുണ്ട്. സ്വയം സമധാനിപ്പിക്കാനുള്ള ഓരൊ വഴികള്‍ ...അല്ലെങ്കിലും ഈ ലോകത്ത്   തെറ്റുകളായി ഒന്നുമില്ലെന്നു പല അനുഭവങ്ങളും പഠിപ്പിച്ചതാണു. ഓരൊരുത്തര്‍ക്കും ഓരൊ ശരി..പറഞ്ഞു വരുമ്പോള്‍ നീയും സമ്മതിക്കും.തമ്മില്‍ ചേരാത്ത കുറെ ശരികളൂമായി കിടന്നു കടിപിടികൊള്ളാന്‍ കുറെ മനുഷ്യര്‍ ..അതിന്റെ നല്ല ഭാഗം പകുത്തെടുക്കാന്‍ കുറെ ദൈവങ്ങളും...
                         ഇവിടെ ജീവിക്കുമ്പോള്‍ എന്താ എന്റെ പ്രശ്നമെന്നാകും..എന്റെ സ്വതന്ത്രമായ ശ്വാസോച്വാസത്തെ പൊലും ഹനിക്കുന്ന ചിലരുടെ ശരികള്‍ , അവയൊക്കെ നിരന്തരം ഉണ്ടാക്കുന്ന ദഹനക്കേട് .പ്രശ്നങ്ങള്‍ക്കു കാരണം വെറേ വേണ്ടല്ലൊ...ചവച്ചരച്ചിലും വെള്ളം കുടിക്കലും ദഹനക്കേടുകളൂമായി ജീവിതം ആരൊക്കെയൊ ചേര്‍ന്നപഹരിക്കുന്നതിന്റെ അസ്വസ്ഥത.
 അപ്പൊഴൊക്കെയും ലക്ഷ്യം ഒരു പ്രശ്നമാണു.ഒരു ലക്ഷ്യമില്ലാതെ അലയുക എന്നതു പലരുടെയും പ്രശ്നമായി കേട്ടിട്ടൂണ്ട്.എന്താണു എന്റെ ലക്ഷ്യം ചിലപ്പൊള്‍ അതു മരണമായി തോന്നാം. അതിനിടയില്‍ ജീവിച്ചു തീര്‍ക്കുക എന്ന ചിന്തയില്‍ ഇത്തരം അസ്വസ്ഥതകള്‍ക്കു വലിയ സ്ഥാനം കല്‍പ്പിക്കേണ്ടതില്ല..എങ്കിലും ചിലതുണ്ട്.ചില തൊന്നലുലകളുണ്ടാക്കുന്നവ...അവയെ കെട്ടു പൊട്ടാതെ അക്രമാസക്തരാക്കാതെ പിടിച്ചു നിര്‍ത്തുക , അതില്‍ എത്ര മാത്രം വിജയിക്കുന്നു എന്നതില്‍ ഒരുപക്ഷേ എന്റെ മരണം എഴുതിവെച്ചിട്ടൂണ്ടാകാം .ശാന്തനായോ ഭ്രാന്തനായോ മരിക്കുക എന്നത് കാലം ഇനിയും വ്യക്തമാക്കേണ്ടതാകുന്നു..

        ബോധം അതിന്റെ യഥാര്‍ഥരൂപത്തിലേക്കു വഴിമാറുന്ന സമയം. അഞ്ചും ആറും വയസ്സുള്ളപ്പോള്‍ നഗ്നതയുടെ വ്യാഖ്യാനിക്കപ്പെട്ട നാണക്കേടിനെ ആറിയും മുന്‍പെ എന്റെ സഹപാഠികള്‍ക്കിടയില്‍ ഞാന്‍ വിവസ്ത്രനാക്കപ്പെട്ടു.അര്‍ഥമറിയാത്ത പല വാക്യങ്ങള്‍ക്കിടയിലും ആവര്‍ത്തിച്ചു കേട്ട അമ്പട്ടന്‍ എന്ന പദത്തിന്റെ ഏതക്ഷരത്തിനാണു അഭംഗി എന്നു ചിന്തിച്ചുറക്കം കളഞ്ഞ രാത്രികളോ മൌനിയായ ദിനങ്ങളോ അന്നു അനവധിയായിരുന്നു.

 സൈനിക് സ്കൂള്‍ വിട്ടു വരുന്ന വഴിയരികില്‍ പെട്ടിക്കടയിലെ തണൂത്ത ഒരു രൂപയുടെ സ്ക്വാഷ് കലക്കിയ വെള്ളത്തിനും രാത്രികളില്‍ അവസാനിക്കുന്ന സൈക്കിള്‍ ചക്രങ്ങളൂടെ ശബ്ദത്തിനൊപ്പം മുന്നിലെത്തുന്നു കപ്പലണ്ടിപ്പൊതിയ്ക്കുമൊക്കെ ഞാന്‍ കടപ്പെട്ടത് ഈ പദത്തോടായിരുന്നു എന്നു തിരിച്ചറിയുമ്പോഴേക്കും ഒളിപ്പിച്ചുവെക്കേണ്ട ഏറ്റവും അത്യാവശ്യമായൊരു പദമായി മാറി...
................................................................................................................................................................
...................................................................................................................................................................

6 comments:

Unknown said...

മാന്യ സുഹൃത്തേ ശൂദ്ര വർണത്തിൽ ഉള്ള 18 നായന്മാരിൽ ഒരു വിഭാഗം തന്നെ ..ആദ്യത്തെ 4 വിഭാഗങ്ങൾക്ക് ഒഴിച്ച് ബാക്കി എല്ലാപേർക്കും കുല തൊഴിൽ ഉണ്ടായിരുന്നു വിളക്കിത്തല നായന്മാർ ക്ഷുരകൻന്മാർ മാത്രം അല്ല . സമൂഹത്തിൽ അവർ ഒരുപാടു കർമങ്ങൾ ചെയ്തിരുന്നു.എന്നാൽ ഇന്ന് അവരെ ക്ഷുരകൻന്മാർ മാത്രം ആക്കി ഒതുക്കി തീര്കുനത് ആണ് നാം കാണുന്നത്, നായാന്മാരിലെ 18 വിഭാഗങ്ങളിൽ ആദ്യത്തെ 4 വിഭാഗം ഒഴിച്ച് ബാക്കി എല്ലെപെരും ഓരോ തൊഴിൽ എടുക്കുന്നവർ ആയിരുന്നു . എന്നാൽ സ്വത്രന്ത്ര പ്രാപ്തിക്കു ശേഷം ഇതിൽ പല വിഭാഗങ്ങളും നായര് ആയി merge ചെയ്യപെടുകയാണ് ഉണ്ടായത്. ഉദാ :- 1.പള്ളിചാൻ നായർ . ഇവർ നമ്പൂതിരിമാരുടെയും രാജാക്കന്മാരുടെയും പല്ലക്ക് ചുമക്കുന്നവർ ആയിരുന്നു . എന്നാൽ രാജാ ഭരണം അവസാനിച്ചതോടെ ഏതു പല്ലക്ക് ? ആരെ ചുമക്കാൻ ...????ഫലത്തിൽ അവർ നായർ ആയി മാറ്റപെട്ട് . 2. ഓടാത്ത് നായർ , ഇവർ സവർണരുടെ വള്ളം തുഴയുന്നവർ ആയിരുന്നു ...(ഓടം തുഴക്കാർ )ആ തൊഴിലും എന്ന് ഇല്ലാതായി അവർ നായര് ആക്കി മാറ്റപെട്ടു . എങ്ങനെ ഓരോ വിഭാഗമും ...ഇവരാകട്ടെ സവർണർക്കു മാത്രമേ തങ്ങളുടെ തൊഴിൽ ചെയ്തിരുന്നുള്ളൂ ...വിളക്കിതലനയന്മാർ നമ്പൂതിരിമാർക്ക്,സവർ ണ നയന്മാര്ക്കും (ആദ്യത്തെ 4 വിഭാഗം )മാത്രമേ തങ്ങളുടെ തൊഴില ചെയ്തിരുന്നുള്ളൂ .ബാക്കി നായന്മാർക്ക് ചെയ്തിരുന്നത് താങ്കൾ എപ്പോഴും പറയുന്ന വിളക്കിതലയന്മാർ ആണ് (വിളക്കിതലയ്ന്മാർ വിളക്കിത്തല നായന്മാരെ ക്കളും സമൂഹ്യപദവിയിൽ താഴ്ന്നവർ ആയിരുന്നു ).ഒരുകാലത്ത് നായർ സമൂഹ്യപടവിയിൽ കഴിഞ്ഞിരുന്ന ഇവർ എന്നാൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ പിന്നീട് താഴ്തപെട്ടവരാണ് വിളക്കിത്തല നായന്മാരും വെളുതെടത് നായന്മാരും.അത്തികുറിച്ചി നായന്മാരും.
. കാരണം തമ്മിൽ ഐക്യമില്ലയിരുന്നു .
സ്ഥാന പേരുവയ്ക്കുന്നതിന്റെ ഔചിത്യതിലേക്ക് വരാം നമ്മുടെ നാട്ടിലെ സ്ഥിതി പരിശോധിച്ചാൽ ... തെങ്ങിൽ കയറുന്നതിനു ഒരു ജാതി, കള്ള് ചെത്തുന്നതിനു ഒരു ജാതി, മര പണിക്കു ഒരു ജാതി, സ്വര്ണ പണിക്കു ഒരു ജാതി ..... അങ്ങനെ ആണ് വ്യവസ്ഥ .. എന്നാൽ മുടി വെട്ടുന്നതിനും തുണി അലക്കുന്നതിനും പല ജാതികൾ .. കേരളത്തിൽ തന്നെ 7 ൽ പരം ജാതികൾ ക്ഷൌരം ചെയ്യുന്നവര ആയിട്ടുണ്ട് .ഇവയെല്ലാം തന്നെ ഓരോ ജാതിയുടെയും ഉപ ജാതികൾ ആണ് .കെ.പി പദ്മനാഭ മേനോന്റെ കൊച്ചി രാജ്യ ചരിത്രം എന്നാ പുസ്തകത്തിൽ ഓരോ ജാതിയുടെയും ക്ഷുരകൻ മാർ സാമൂഹ്യ വ്യവസ്ഥിതിയിൽ തങ്ങളെ ക്കൾ താഴ്ന്നവർക്ക് ഇ തൊഴില ചെയ്യില്ല എന്ന് പറയുന്നുണ്ട് ..അപ്പോൾ സാമൂഹ്യ സ്ഥിതിയിൽ നായാന്മാരുടെ ഉപ ജാതിയായ വിളക്കിത്തല നായന്മാർ തങ്ങളുടെ ജാതിയെ സൂചിപ്പിക്കുന്ന നായർ / പണിക്കർ എന്നീ സ്ഥാനപെരുകൾ പ്രാദേശിക വ്യത്യാസം അനുസരിച്ച് ഉപയോഗിച്ച് പോരുന്നു .. മാത്രവുമല്ല പിള്ള എന്നാ സ്ഥാനപേര് സവർണ നായന്മാർ മാത്രമല്ല ..വെള്ളാള , വീര ശൈവ , ചെട്ടി, വേളാൻ , പണ്ടാരം ,തുടങ്ങി യ പല ജാതികളും .. പണിക്കര് എന്നാ സ്ഥാനപേര് ..പ്രാദേശികമായി ഈഴവ, ഗണക, മാരാൻ , എന്നിങ്ങനെ പല ജാതികളും ഔദ്യോഗികമായും മറ്റു ചില ജാതികൾ അന്നൗദ്യൊഗികമയും ഉപയോഗിച്ച് പോരുന്നു . ചില കുടുംബങ്ങള്ക്ക് പണിക്കര് സ്ഥാനം കല്പിച്ചു കൊടുത്തിട്ടുമുണ്ട് .. ആയതിനാൽ പലരും ഇതു

Unknown said...

വിളക്കിത്തല നായന്മാർ ഉപയോഗിച്ചതിൽ മാത്രം തെറ്റ് കാണുവാൻ പറ്റുകയില്ല ..ന

Unknown said...
This comment has been removed by the author.
Unknown said...

പിന്നെ സ്ഥാന മാനങ്ങളുടെ കാര്യം നായന്മാരിൽ പെട്ട വിഭാഗം ആയിരുന്നെങ്കിൽ എന്തെ വിളക്കിത്തല നായന്മാർക്ക് പണ്ടത്തെ സമൂഹത്തിലെ ഉയർന്ന പദവികൾ ലഭിക്കാതെ പോയി ?
ഉത്തരം സ്പഷ്ടം ..................മുൻകാലത്ത് പദവികൾ ലഭിച്ചിരുന്നത് വിദ്യഭ്യസതിന്റെയോ മറ്റോ അടിസ്ഥാനത്തിൽ അല്ലായിരുന്നല്ലോ ............
വിളക്കിത്തല ,ചെക്കാല ,വെളുത്തേടം അന്തൂരാൻ (ചിലയിടങ്ങളിൽ ചാലിയ / വാണിയ ) എന്നീ വിഭാഗങ്ങളിൽ ഉള്ള നായന്മാരെ തൊട്ടാൽ കുളിക്കേണ്ട നായന്മാരയിട്ടാണ് നമ്പൂതിരിമാർ കണക്കാക്കിയിരുന്നത് ...(അശുദ്ധി മാറ്റാൻ ) അതിനാൽ മേൽപറഞ്ഞ വിഭാങ്ങളിലെ സ്ത്രീകളുമായി നമ്പൂതിരിമാർക്ക് (അ. ) സംബന്ധം ഇല്ലായിരുന്നു .അതിനാൽ (അ ) സംബന്ധതിന്റെ ബോണസ്സായി ലഭിച്ചിരുന്ന സ്ഥാന മാനങ്ങൾ ഈ വിഭാഗത്തിന് ലഭിച്ചതുമല്ല ............ ഉത്തരം ആയില്ലേ ..........?????..........(പോരാന്നു ഉണ്ടോ ?? എങ്കിൽ കൂടുതൽ പഠനത്തിനു കാണിപ്പയൂർ ശങ്കരൻ നമ്പൂതിരിപ്പാടിന്റെ ................പുസ്തകം വായിക്കുക )

renjithmhn said...

🤣🤣🤣 കേരളം ഇതിൽ നിന്നൊന്നും ഒരിക്കലും മുക്തമാവില്ല. ജാതി പിശാചുക്കൾ

Unknown said...

എല്ലാം ഒന്നു തന്നെ....രാജ ഭരണം നൽകിയ സ്ഥാനങ്ങളാണ് പല ജാതിയും ഉപ ജാതികളുമായ് പിൽക്കാലത്ത് മാറ്റപ്പെട്ടത്...

Post a Comment